query_builder Tue Dec 1 2020 1:10 PM
visibility 455

കുന്ദമംഗലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സംസ്ഥാനത്തുടനീളം ചെറുപ്പക്കാർക്ക് വലിയ പ്രധാന്യമാണ് നൽകിയതെന്ന് യുത്ത് ലീഗ് സംസ്ഥാന പ്രസിണ്ടണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു
യുത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ: യുഡിഫ് സ്ഥാനാർഥിയുമായ എം. ധനീഷ് ലാലിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ചേരി ശക്തമാണ് ഗവൺമെൻ്റിൻ്റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടി മുന്നോട്ട് പോകും അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും തങ്ങൾ പറഞ്ഞു
യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് , കെ.എസ്.യു സംസ്ഥാന പ്രസിണ്ടണ്ട് കെ.എം അഭിജിത്ത് ,യുഡിഫ് നേതാക്കളായ വിനോദ് പടനിലം കെ.മൂസ മൗലവി, ഖാലിദ് കിളിമൂണ്ട, കേളുകുട്ടി അഷറഫ് കായക്കൽ,ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളാ ബാബു നെല്ലൂളി , അരിയിൽ അലവി, ഷൗക്കത്തലി പിലാശ്ശേരി , പി സുരേഷ് എന്നിവർ സംസാരിച്ചു
തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി യു.സി രാമൻ ,പി.കെ ഫിറോസ്, വിനോദ് പടനിലം
ഖാലിദ് കിളിമുണ്ട , കേളുകുട്ടി ,അഷ്റഫ്ക കായക്കൽ പി സാമികുട്ടി എന്നിവർ രക്ഷാധികാരികളായും ബാബുമോൻ കുന്ദമംഗലം (ചെയർമാൻ) അബ്ദുറഹിമാൻ ഇടക്കുനി ജനറൽ കൺവീനർ)
പത്മാക്ഷ്ൻ പി ട്രഷറർ) എന്നിവരെയും
201 അംഗ തിരഞ്ഞെടുപ് കമ്മറ്റിയും രൂപീകരിച്ചു
എം. ബാബുമോൻ അധ്യക്ഷനായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിണ്ടണ്ട് മൊയ്തീൻ മുറിയനാൽ നന്ദിയും പറഞ്ഞു.