query_builder Tue Dec 1 2020 1:22 PM
visibility 303
ചാവക്കാട്:കേരളം ഭരിക്കുന്ന സർക്കാർ വികസനങ്ങൾക്ക് മുൻസർക്കാരുകൾ അനുവദിച്ച ഫണ്ടുകൾ വെട്ടി കുറച്ച് ഗ്രാമ പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ടുകൾ നൽകാതെ കഴുത്ത് ഞെരിച്ച് കൊന്നവരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിനെതിരെ സാധാരണക്കാർക്ക് പ്രതികാരം ചെയ്യാൻ കൈവന്നിരിക്കുന്ന അനുഗ്രഹീത അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് എടക്കഴിയൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പഞ്ചായത്ത് ചെയർമാൻ കെ.കെ.ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.കെ.കെ.ഖാദർ,ആർ.പി.ബഷീർ,ആർ.വി.മുഹമ്മദ് ക്കുട്ടി,വി.അബ്ദുൽ സലാം,എം.കുഞ്ഞി മുഹമ്മദ്,സലീം പള്ളത്ത്,കെ.കെ.ശംസുദ്ധീൻ,മംഗല്യ മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.സ്ഥാനാർത്ഥിക്കളായ സി.എ.ജാഫർ സാധിക്ക്,എം.സി.മുസ്തഫ,സി.വി.സുരേന്ദ്രൻ,അലി അയ്യത്തയിൽ എന്നിവരും പൊതു യോഗത്തിൽ പങ്കെടുത്തു.
