query_builder Tue Dec 1 2020 1:51 PM
visibility 162

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക്കില്‍ ഈ അധ്യയന വര്‍ഷത്തെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌പോട്ട് രജിസ്‌ട്രേഷന്‍ പ്രകാരമുള്ള പ്രവേശനം ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ കോളേജില്‍ നടക്കും. സ്ട്രീം ഒന്നിലേക്ക് (എഞ്ചിനീയറിങ് ബ്രാഞ്ച്) അര്‍ഹത നേടിയവര്‍ ഡിസംബര്‍ നാലിന് രാവിലെ 10 മണിക്കും സ്ട്രീം രണ്ടിലേക്ക് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ച്) അര്‍ഹത നേടിയവര്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10 മണിക്കും രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 4050 രൂപയും അല്ലാത്തവര്‍ 6700 രൂപയും കരുതണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, എ ടി എം കാര്‍ഡ് എന്നിവയും കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org ഫോണ്‍ 9447953128, 9496846109.