query_builder Tue Dec 1 2020 1:54 PM
visibility 160
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ കോഴ്സിന് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ നാലിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ സ്പോട് അഡ്മിഷന് എത്തണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481-2731034.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് എന്നീ പി.ജി. കോഴ്സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഡിസംബർ എട്ടിന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2731040.