query_builder Tue Dec 1 2020 1:56 PM
visibility 162
പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് നാലാം വാര്‍ഡില്‍ കോണ്‍ഗ്രസിന് ഭീഷണിയായി മുന്‍ മണ്ഡലം സെക്രട്ടറി പൗലോസ് കണ്ണത്ത്. ഇടതു മുന്നണി സ്ഥാനാര്‍്ത്ഥിക്കും റിബല്‍ ഭീഷണിയുണ്ട്. പരിയാരം പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്നൊരു വാര്‍ഡാണ് കൂറ്റിക്കാട് പള്ളി ഉള്‍പ്പെടുന്ന നാലാം വാര്‍ഡ്. നിലവിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയടക്കമുള്ളവര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുന്‍ സെക്രട്ടറി കൂടിയായ പൗലോസ്.കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു പൗലോസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പിന്നില്‍ ഇദ്ദേഹമായിരുന്നു.വാര്‍ഡില്‍ മത്സരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ പറഞ്ഞ പാര്‍ട്ടി നേതൃത്വമാണ് അവസാന നിമിഷം സീറ്റ് നിക്ഷേധിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുവാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന് പുറമെ എല്‍ഡിഎഫിന്റെ ഡെസ്റ്റിന്‍ മാസ്റ്റര്‍,യുഡിഎഫിന്റെ മാനുവല്‍ പരിയാടന്‍,എന്‍ഡിഎയുടെ ജോഷി പരിയാടന്‍, എല്‍ഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥി സിനീഷ് പാറശ്ശേരി എന്നിവരാണ് രംഗത്തുള്ളത്ത്.ശക്തമായ മത്സരത്തില്‍ വിജയമാര്‍ക്കെന്ന് പറയുവാന്‍ പറ്റാത്ത് സാഹചര്യമാണുള്ളത്.