query_builder Tue Dec 1 2020 2:03 PM
visibility 162
ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലീല സുബ്രഹ്‌മണ്യന്‍ വാഹന പര്യടനം നടത്തി.. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് സ്ഥാനാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. കൊറോണ പ്രോട്ടോക്കോള്‍ കാരണം സ്ഥാനാര്‍ത്ഥികളെ മാലയിട്ട് കൊണ്ടുള്ള സ്വീകരണ പരിപാടികള്‍ ഉണ്ടായിരുന്നി്ല്ല.്.മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ലീല സുബ്രഹ്‌മണ്യന്‍ മേലൂര്‍.കാടുകുറ്റി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായിരുന്നു പര്യടനം നടത്തിയത്.ഏവര്‍ക്കും സുപരിചിതയായത്തിനാല്‍ പരിചയപ്പെടുത്തല്ലിന്റെ ആവശ്യമില്ലാത്തതിനാല്‍ ഒരു പരിചയം പുതുക്കല്‍ മാത്രമായിരുന്നു നടത്തിയത്. പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും, മണ്ഡലം കോണ്‍ഗ്രസ് നേതാക്കളും കൂടെ ഉണ്ടായിരുന്നു. മേലൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി റിന്‍സി രാജേഷ് മേനോത്ത്,പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വി.ടി.ശിവദാസ്,പതിനറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ. എസ് വര്‍ഗ്ഗീസൂം, മുൻ പഞ്ചായത്തംഗം രാജേഷ് 'മേനോത്തും ലീല സുബ്രഹ്‌മണ്യന്റെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.