query_builder Fri Nov 27 2020 11:46 AM
visibility 39

മേപ്പയൂർ: കീഴരിയൂർ ഇൻഡേൻ ഗ്യാസ് ഏജൻസി ഉടമ എ.ടി.അനിത നടത്തി വരുന്ന സത്യാഗ്രഹ സമരം പിൻവലിച്ചു. സിലണ്ടർ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് എക്സ് ക്ലോസിവ് ലൈസൻസ് ഇല്ലെന്ന് പറഞ്ഞ് വാഹനങ്ങൾക്ക് ഉപരോധം നടത്തിയതിനാലായിരുന്നു അനിത സത്യാഗ്രഹ സമരം ആരംഭിച്ചത്.
ഉപരോധം നടത്തിയ രാഷ്ട്രീയ കക്ഷി നേതാക്കൾ
അനിതയുമായി നടന്ന ചർച്ചയിൽ
ഉപരോധം പിൻവലിച്ചു എന്ന് അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സി.പി.ഐ (എം.എൽ) ഏരിയ സെക്രട്ടറി പി.എം.കുഞ്ഞിക്കണ്ണൻ നാരങ്ങാനീര് എ.ടി.അനിത ക്ക് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
ഇന്ന് മുതൽ ഗ്യാസ് വിതരണം പുനരാരംഭിക്കും