query_builder Fri Nov 27 2020 12:38 PM
visibility 172
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് അറിയിച്ചു.

തിരുന്നാവായ: ഗ്രാമപഞ്ചായത്തിലെ എട്ട്, 11, 22 വാര്‍ഡുകളില്‍ യു.ഡി.എഫിനെതിരെ റിബലായി മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പുറത്താക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിനാണ് പുറത്താക്കല്‍. എട്ടാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തേക്കില്‍ അബൂബക്കര്‍ ,മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും പതിനൊന്നാം വാര്‍ഡിലെ വിമത സ്ഥാനാര്‍ത്ഥിയുമായ കെ.പി ലത്തീഫ് , അമരിയില്‍ അബ്ദുല്‍ കലാം എന്നിവരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് അറിയിച്ചു. എട്ടാം വാര്‍ഡിലെ സി.പി ഹമീദ്, 11 ാം വാര്‍ഡില്‍ മുളക്കല്‍ മുഹമ്മദലി, 22ല്‍ കെ.ടി മുസ്തഫ എന്നിവരാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.