query_builder Fri Nov 27 2020 3:42 PM
visibility 77
ചാലക്കുടിയിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായനായ നേതാവ് പി.വി.നളന്‍റെ മകന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി വാര്‍ഡ് 15 ആറാട്ടുകടവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നു.അന്തരിച്ച മുന്‍ നേതാവ് പി.വി.നളന്‍റേയും,കഴിഞ്ഞ നാല് കൗണ്‍സിലുകളില്‍ കൗണ്‍സിലറും,മുന്‍ ചെയര്‍പേഴ്സണുമായ മേരി നളന്‍റെ മകനുമായ രതീഷ് നളനാണ് കോൺഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്;
2015 ലെ തെരഞ്ഞെടുപ്പില്‍ താന്‍ കൗണ്‍സിലറായിരുന്ന 15ാം വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരാജയപ്പെടുത്തുകയും,താമസിക്കുന്ന സ്വന്തം വാര്‍ഡില്‍ വീട്ടുകാരടക്കം പത്തോളം പേര്‍ വോട്ട് ചെയ്യാതെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും,അതുമൂലം കോണ്‍ഗ്രസ്സിന് നഗരസഭ ഭരണം നഷ്ടപ്പെടുത്തുകയും ചെയ്തയാള്‍ക്ക് 15ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നതെന്ന് രതീഷ് നളന്‍ പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നെല്‍സന്‍ പുത്തനങ്ങാടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന വേളയിലാണ് രതീഷ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെറ്റായ നയത്തിനെതിരെ പ്രതികരിച്ചത്.തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഡ്വഃടോമി ചിറയത്ത് ഉദ്ഘാടനം ചെയ്തു.