news bank logo
സ്വലേ ന്യൂസ് ദേവികുളം
1

Followers

query_builder Fri Nov 27 2020 4:28 PM

visibility 2

കൊവിഡ് ജാഗ്രത; അടിമാലിയില്‍ ആന്റിജന്‍ പരിശോധന നടത്തി

പഞ്ചായത്തു പരിധിയില്‍ ഇതുവരെ 465 പേര്‍ക്കാണ് ആകെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്



അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന.പഞ്ചായത്തു പരിധിയില്‍ ഇതുവരെ 465 പേര്‍ക്കാണ് ആകെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ജാഗ്രതയുടെ ഭാഗമായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച്ച അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ആന്റിജന്‍ പരിശോധന സംഘടിപ്പിച്ചു.പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുള്ളതാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്നും ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ പറഞ്ഞു.ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 32 ഓളം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.3195 ആന്റിജന്‍ പരിശോധനയും 3181 ആര്‍ ടി പി സി ആര്‍ പരിശോധനയുമടക്കം 6376 സാമ്പിളുകള്‍ പഞ്ചായത്ത് പരിധിയില്‍ ആരോഗ്യ വകുപ്പ് പരിശോധനക്ക് വിധേയമാക്കി കഴിഞ്ഞു.ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 110 ഓളം ആളുകള്‍ നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസറ്റീവായി കഴിയുന്നുണ്ട്.80 ശതമാനത്തോളം ആളുകള്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയാണെന്നും ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.



Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward