query_builder Sat Nov 28 2020 11:23 AM
visibility 1868
പ്രദേശവാസികൾക്ക് ഷാജി ആലിക്കൽ മകനോ, സഹോദരനോ ഒക്കെയാണ്.
കുന്നംകുളം: അടുപ്പൂട്ടി മേഖലയില്‍ പൊതു പ്രവര്‍ത്തന രംഗത്ത് ഏതൊരാളും പറയുന്ന ഒറ്റ പേരേ ഉള്ളൂ . ഷാജി ആലിക്കല്‍. ആ പേരിന് പുറകില്‍ കക്ഷി രാഷ്ട്രയമോ, മത മേലങ്കയോ ഇല്ല. ആര്‍ക്കും എപ്പോഴും എന്തിനും ഷാജിയേ വിളിക്കാം. താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡില്‍ മാത്രമല്ല. പരിസര വാര്‍ഡുകളിലുള്ളവര്‍ക്കും ഷാജിയേയാണ് പത്യം. നഗരസഭ , പൊലീസ് സ്റ്റേഷന്‍. ആശുപത്രി. കുടിവെള്ളം, വൈദ്ധ്യുതി, വിദ്യഭ്യാസം, തുടങ്ങി എന്തും, നാട്ടുകാരുടെ സന്തോഷത്തിനും സങ്കടത്തിലും ഷാജി ആലിക്കലുണ്ടാകും. പതിനഞ്ച് കൊല്ലമായി ഷാജി പൊതു പ്രവര്‍ത്തന രംഗത്തെത്തിയിട്ടത്. ഷാജി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് പോലും പലര്‍ക്കുമറിയില്ല. അതാണ് ഷാജി ആലിക്കലെന്ന ജനപ്രതിനിധിയുടെ മികവ്.

താന്‍ മുന്‍പ് കൗണ്‍സിലറായിരുന്ന മലങ്കര 14 ആം വാര്‍ഡിലാണ് നഗരസഭ തെരഞ്ഞെടുപ്പില്‍ ഷാജി ഇക്കുറി ജനവിധി തേടുന്നത്. കൗണ്‍സിലര്‍ ആയിരിക്കെ നഗരസഭയില്‍ നിന്നുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുക മാത്രമല്ല. കുടിവെള്ളം, ചികിത്സ, തുടങ്ങി നിരവധി കാര്യങ്ങള്‍ പൊതു ഇടപെടലിലൂടെ മേഖലയില്‍ ഷാജി ആലിക്കല്‍ സാധ്യമാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീട് പുനരുദ്ധാരണം. ചികിത്സ ചിലിവനായുള്ള സഹായമൊരുക്കല്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിത്യസ്ഥങ്ങളായ പദ്ധതികള്‍ തുടങ്ങി ഷാജി കൈ വെക്കാത്ത മേഖലകളില്ല. പ്രളയത്തില്‍ സമീപ പഞ്ചായത്തിലെ വാര്‍ഡുകളിലും ഷാജി തന്നെയായിരുന്ന സഹായ ഹസ്തമായി മുന്നിലിറങ്ങിയത്. ക്യാമ്പൊരുക്കാനും, ആവശ്യ സഹായമെത്തിക്കാനും ഷാജിയുടെ നേതൃത്വം വലിയ വിജയം കൈവരിച്ചിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് തവണ നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ഷാജി 2010 ലാണ് ഇതേ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപെട്ടത്. അന്ന് വാര്‍ഡിന്റെ ശോചനീയവസ്ഥയും, ദുരിത പൂര്‍ണ്ണമായ റോഡുകൾക്കും അഞ്ച് കൊല്ലത്തിനിടയില്‍ വലിയ മാറ്റങ്ങളുണ്ടക്കാനായി. കഴിഞ്ഞ
തവണ തൊട്ടടുത്ത വാര്‍ഡിലായിരുന്നുവെങ്കിലും ആ വാര്‍ഡിനൊപ്പം മലങ്കര വാര്‍ഡിലെ കൗണ്‍സിലറുടെ കൂടി പിന്തുണയോടെ താന്‍ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. കുടവെള്ളമാണ് മേഖലയിലെ പ്രധാനാ പ്രശ്‌നം. ഇതിനായി പദ്ധതികള്‍ ആവിശ്ക്കരിച്ചു നടപ്പിലാക്കി. എല്ലാ വീടുകളിലേക്കും കുടവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. മാലിന്യ സംസ്‌ക്കരണം ഇവിടെ മറ്റൊരു തലവേദനയാണ്, മാലിന്യം നീക്കത്തിന് വീട്ടുകാര്‍ പണം നല്‍കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കുക എന്നതാണ് പുതിയ അജണ്ട. ഇതിനായുള്ള പദ്ധതിയും ഷാജിയുടെ മുന്നിലുണ്ട്. വീടുകളുടെ അറ്റുകുറ്റ പണികള്‍ക്കും, തൊഴില്‍ വിദ്യഭ്യാസ മേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങളുമുള്‍പടെ മലങ്കരയുടെ വികസനത്തിനായി ബൃഹത്തായി പദ്ധതിയുമായാണ് ഇദ്ധേഹം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയം മറന്ന് പ്രദേശ വാസികള്‍ ഷാജിയോടൊപ്പം നില്‍ക്കുന്ന എന്നത് പോലെ തന്നെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ഷാജിയും മുന്‍തൂക്കം നല്‍കുന്നുവെന്നതാണ് ഇദ്ധേഹത്തെ വിത്യസ്ഥനാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേക്കാളേറെ വൃക്തികള്‍ക്ക് തന്നെയാണ് പ്രാധാന്യം എന്നത് അടുപ്പൂട്ടി മേഖല സാക്ഷി പറയും. തങ്ങളുടെ പ്രതിനിധി എന്നത് അഹങ്കാരത്തോടെ പൊതു ജനങ്ങള്‍ പറയാന്‍ പാകത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഷാജി കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ചെയ്ത് തീര്‍ത്തത്. പദ്ധതി പൂര്‍ത്തീകരണത്തിനും, തന്റെ സ്വപന പദ്ധതികള്‍ പ്രാവര്‍ത്തികാമാക്കാനും നാട്ടുകാര്‍ തനിക്കൊപ്പമുണ്ടെന്ന് തന്നെയാണ് ഷാജി പറയുന്നത്. നാട്ടുകാരും അത് ശരിവെക്കുന്നു