query_builder Sat Nov 28 2020 2:59 PM
visibility 6
കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, കൊല്ലം കോർപറേഷൻ ഹരിത കേരള മിഷൻ ഹരിത വനം പച്ച തുരുത്തിന്റെ ഭാഗമായി കടപ്പാക്കട അഗ്നി ശമന നിലയത്തിൽ സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ ചെയ്തു വരുന്ന ഫലവൃക്ഷ, പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ വിത്തുകളും, തൈകളും നൽകി
കേരള ഫയർ & റെസ്ക്യു് സർവീസസ് കൊല്ലം കടപ്പാക്കട നിലയം പച്ചക്കറി ഉത്പാദനത്തിലൂടെ പല തവണ മികവ് തെളിയിച്ചിട്ടുണ്ട്. ഈ വർഷം അതെ മാതൃകയിൽ കേരള സിവിൽ ഡിഫെൻസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പച്ച തുരുത്ത് സ്ഥാപിക്കുക ആയിരുന്നു. പച്ച തുരുത്തിൽ യഥേഷ്ടം കായ് ഫലമുള്ള ചെടികൾ നടുന്നതോടൊപ്പം ഒരു പച്ചക്കറി സമ്പത്തിന്റെ കൂടി വിളവെടുക്കാൻ തീരുമാനിച്ചാണ് സിവിൽ ഡിഫെൻസ് സേന അംഗങ്ങളുടെ പ്രവർത്തനം. അത്യുൽപാദന ശേഷിയുള്ള 50 ഓളം പപ്പായ തൈകൾ, കടപ്പാക്കട അഗ്നി ശമന നിലയത്തിലെ പറമ്പിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൌസ് ഓഫീസർ ബി ബൈജു നട്ടു കൊണ്ട് ഉൽഘാടനം നിർവഹിച്ചിരുന്നു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും, വിത്തുകളും കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന് കൈമാറി. സിവിൽ ഡിഫെൻസ് സേന അംഗങ്ങൾക്ക് പച്ച തുരുത്തിൽ നടീലിനു ആവശ്യമായ വഴുതന, വെണ്ട, തക്കാളി, പച്ച മുളക് കോളി ഫ്‌ളവർ തുടങ്ങിയുള്ള പത്തോളം പച്ചക്കറി തൈകളാണ് ചടങ്ങിൽ നൽകിയത്. കടപ്പാക്കട നിലയത്തിൽ സിവിൽ ഡിഫെൻസ് സേനയുടെ മേൽ നോട്ടത്തിൽ വിവിധ തരത്തിലുള്ള പൂക്കളുടെ ശേഖര പൂന്തോട്ടത്തിലേക്ക് ആവശ്യമായ ചെടികളും നൽകാമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, നൗഷാദ് അയത്തിൽ, മുഖത്തല സുഭാഷ്, മഞ്ജു ഷാജഹാൻ, എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സിവിൽ ഡിഫെൻസ് സേന അംഗങ്ങളും പങ്കെടുത്തു.