query_builder Thu Dec 3 2020 8:19 AM
visibility 197

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി.മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരും അഴിമതിക്കായി വലിയ ഗൂഢലോചന നടത്തി. അഴിമതി സംബന്ധിച്ച കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ അറിയിച്ചു.വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുന്‍പാണ് സിബിഐ ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തെളിവുകളും സാക്ഷിമൊഴികളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.