query_builder Thu Dec 3 2020 8:20 AM
visibility 353
കോഴിക്കോട്: ഏഴു പതിറ്റാണ്ടിന്റെ സാസകാരിക ചരിത്രമുള്ള ആകാശവാണി കോഴിക്കോട് നിലയും പൂര്‍ണ രൂപത്തില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കലാകാരന്‍മാരുടെ ധര്‍ണ. ഡിസംബര്‍ 4ന് രാവിലെ പത്തിന് കോഴിക്കോട് നിലയത്തിനു മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും പരിപാടി. നിരവധി കലാകാരന്‍മാരുടെ ഉപജീവനവും അന്തസുമാണ് ആകാശവാണി കോഴിക്കോട് നിലയം. കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവെ ഞെരുക്കമുള്ള ഇക്കാലത്ത് അവരുടെ ഉപജീവനം തടയുന്ന നടപടി ഉണ്ടാകരുതെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ് (നന്മ) കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കല എന്ന നിലയ്ക്കു മാത്രമല്ല, കോഴിക്കോടിന്റെ സാംസ്‌കാരി ഭൂപടത്തിലും കോഴിക്കോട് നിലയത്തിന് സ്ഥാനമുണ്ട്. മാത്രമല്ല പ്രാദേശിക കലകള്‍ക്ക് ആകാശവാണി നല്‍കുന്ന പ്രോത്സാഹനം നിസ്തുലമാണ്. ആകാശവാണിയുടെ പ്രോത്സാഹനം മാത്രം ലഭിക്കുന്ന കലാരൂപങ്ങളുണ്ടെന്നും നന്മ ഭാരവാഹികള്‍ പറഞ്ഞു. വില്‍സണ്‍ സാമുവല്‍, പ്രദീപ് ഗോപാല്‍, വി.എം അജിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.