query_builder Thu Dec 3 2020 8:52 AM
visibility 207
ഇന്ന് രാവിലെ കുറ്റിപ്പുറം ബസ്റ്റാന്റില്‍ വെച്ചാണ് സംഭവം.

കുറ്റിപ്പുറം:ബസ് കണ്ടക്ടറെ തെരുവ് നായ കടിച്ചു പറിച്ചു. കെ.എസ്.ആര്‍.ടി.സിലെ കണ്ടക്ടറായ വള്ളിക്കുന്ന് സ്വദേശി എം.സുനില്‍ദത്തിനെയാണ് തെരുവ് നായ കടിച്ചത്. നായയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ സുനിദത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ കുറ്റിപ്പുറം ബസ്റ്റാന്റില്‍ വെച്ചാണ് കണ്ടക്ടര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.തൃശൂരില്‍ നിന്നും കണ്ണൂരിലേയ്ക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലെ കണ്ടക്ടറായ സുനില്‍ദത്ത് ബസിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനിടെയിലാണ് നായയുടെ ആക്രമണമുണ്ടായത്. കുറ്റിപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ടൗണില്‍ എത്തുന്നവരുടെ ജീവനു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട് തെരുവ് നായക്കള്‍.