query_builder Thu Dec 3 2020 9:47 AM
visibility 268

കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ ഭാര്യ കോവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയെന്ന പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.ബിജെപി നേതാവ് നാഗേഷിൻറെ പരാതിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ. പൊതുജനങ്ങൾക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലന്പലത്തിൽ പ്രവേശിച്ചതെന്നാണു ഹർജിക്കാരൻ പറയുന്നത്. കേസ് 14-ന് വീണ്ടും പരിഗണിക്കും.ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ ഭാര്യ സുലേഖ സുരേന്ദ്രൻ, മരുമകൾ, ദേവസ്വത്തിൻറെ ഭാരവാഹികൾ തുടങ്ങിയവർ ദർശനം നടത്തിയിരുന്നു.