query_builder Thu Dec 3 2020 9:55 AM
visibility 214
റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിനും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.
തിരുവനന്തപുരം:കെ.എസ്.എഫ്.ഇ.വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിനും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.
തോമസ് ഐസക് പരിണിതപ്രജ്ഞനായ ഒരു ധനശാസ്ത്രജ്ഞൻ കൂടിയാണ്. കാര്യങ്ങൾ വളരെ ഭംഗിയായിട്ട് അറിയുന്ന ആളാണ്. മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചപ്പോൾ അതിനനുസരിച്ച് അദ്ദേഹം മറുപടി പറഞ്ഞിരിക്കാമെന്നും ശൈലജ പറഞ്ഞു.
ഐസക് പറഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടെന്നോ തെറ്റുണ്ടന്നോ പറയാൻ താൻ ആളല്ല.സർക്കാരിനുള്ളിൽ വലിയ പ്രശ്നമാണെന്ന് പ്രചരിപ്പിച്ചവർക്ക് മുഖ്യമന്ത്രി ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.