query_builder Thu Dec 3 2020 10:01 AM
visibility 201
പരാതി സ്വീകരിച്ച നടപടി സ്വാഭാവികം മാത്രമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട പരാതി സ്വീകരിച്ച നടപടി സ്വാഭാവികം മാത്രമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പരാതി ലഭിച്ചപ്പോൾ പരിശോധിക്കാൻ നിയമസഭാ സമിതിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിഎജി റിപ്പോർട്ട് ചോർന്നെന്ന പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ധനമന്ത്രിക്കെതിരേ വി.ഡി.സതീശൻ എംഎൽഎയാണ് പരാതി നൽകിയത്. സമിതിക്ക് മുന്നിൽ ഹാജരാകുമെന്നും തന്റെ ഭാഗം വിശദീകരിക്കുമെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു.