query_builder Thu Dec 3 2020 10:22 AM
visibility 305
പനവൂരിൽ നവജാത ശിശുവിനെ അമ്മ കുഴിച്ചുമൂടി.
പനവൂർ: പനവൂരിൽ നവജാത ശിശുവിനെ അമ്മ കുഴിച്ചുമൂടി.പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജി(29) മൂന്ന് ദിവസം പ്രായമുള്ള തൻ്റെ നവജാത ശിശുവിനെ കുഴിച്ചു മൂടി. ഇന്ന് രാവിലെ ആണ് സംഭവം നാട്ടുകാർ അറിഞ്ഞത്.പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.വിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടെക്സ്റൈല്‍സിലെ ജോലിക്കാരിയായ വിജി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
‘വിജി ഒമ്പത് മാസം ഗർഭിണി ആയിരുന്നു. തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടതെന്ന്’ പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.
അയൽവാസികൾക്ക് വിജി ഗർഭിണിയാണോ എന്ന് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ വയറിൽ മുഴയാണെന്നാണ് വിജി അയൽവാസികളോട് പറഞ്ഞത്. വീടിനുളളിൽ രക്തവും മറ്റും കണ്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.