query_builder Thu Dec 3 2020 11:14 AM
visibility 362
കൊടുങ്ങല്ലൂർ:തെരഞ്ഞെടുപ്പ് ചുവരെഴുത്തിന് സകുടുംബം സ്ഥാനാർത്ഥി.എറിയാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജാൻസി ജോസഫിന് വേണ്ടിയാണ് കുടുംബം ചുവരെഴുതുന്നത്.

ചിത്രകലാ അദ്ധ്യാപികയായ ജാൻസിയോടൊപ്പം ഭർത്താവും പരസ്യകലാകാരനുമായ ഹീര ജോസഫ്, ഇളയ മകൻ പ്ലസ്ടു വിദ്യാർത്ഥി ഡോൺ ജോസഫ് എന്നിവരാണ് ചുവരെഴുത്ത് നടത്തുന്നത്.
ബഹറൈനിൽ സ്വകാര്യ സ്ഥാപനത്തിൽ ക്രിയേറ്റീവ് ഡയറക്ടറായ ഹീര ജോസഫ്ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിക്കെത്തിയതാണ്.
ഇവരുടെ മൂത്ത മകൻ ഡിയോൺ ജോസഫും കലാകാരനാണ്