query_builder Thu Dec 3 2020 11:19 AM
visibility 208

കേരളത്തിൽ പിണറായി വിജയൻ സർക്കാർ നിരവധിയായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും വരുന്ന തിരെഞ്ഞെടുപ്പിൽ ഇടത് സർക്കാർ മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്നും മുൻ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുൽ പട്ടേൽ . പയ്യന്നൂർ സുബ്രഹമണ്യസ്വാമി ക്ഷേത്രം സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

രാഷ്ട്രിയ തിരക്കുകൾക്കിടയിലുംകുടുംബത്തോടൊപ്പമാണ് മുൻ വ്യോമയാന വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുൽ പട്ടേൽ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിക്കാൻ എത്തിയത്. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ധേഹം കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചു. സർക്കാരിനും നേതാക്കൾക്കുമെതിരായ് നടക്കുന്ന ആക്ഷേപങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും, വരുന്ന തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും പറഞ്ഞു.കമ്മറ്റിയിൽ പോലും ചർച്ച ചെയ്യാതെയും കർഷകസംഘടനകളെയും രാഷ്ട്രിയ നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ കർഷകളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു.
ക്ഷേത്രോദ്ധാരണ കമ്മിറ്റി ചെയർമാൻ എ.വി.മാധവ പൊതുവാൾ ക്ഷേത്രം ട്രസ്റ്റി ബോർഡ് മെമ്പർമാരായ അനിൽ പുത്തലത്ത്, രമേശൻ.പി, സി.കെ.പ്രമോദ്. എ.കെ.രാജേഷ്, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ സ്വീകരിച്ചു.