query_builder Thu Dec 3 2020 11:52 AM
visibility 193
എടപ്പാള്‍ ഃ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എടപ്പാള്‍ ജേസീസ് പെരുമണ്ണൂരിലെ സഹയാത്ര ചാരിറ്റബൾ സൊസൈറ്റി സന്ദർശിച്ചു. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വാസുണ്ണി പട്ടാഴിയെ ജേസീസ് പ്രസിഡൻ്റ് പ്രകാശ് പുളിക്കപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സഹയാത്രയിലെ അംഗങ്ങൾ നിർമ്മിക്കുന്ന പേപ്പർ പെൻ, ഹാൻഡ് വാഷ്, കുടകൾ, നെറ്റി പട്ടം, തുടങ്ങിയവ വാങ്ങുകയും, ഉൽപ്പന്നങ്ങൾ വ്യാവസായികമായി വിതരണം ചെയ്യുന്നതിനും, പുനരധിവാസത്തിനുള്ള കെട്ടിട നിർമ്മാണത്തിൽ പങ്ക് ചേരുവാനും ജേസീസ് തീരുമാനിച്ചു.
വി.വി ബാലകൃഷ്ണൻ, ഗോപിനാഥ് പാലഞ്ചേരി, ശിവപ്രകാശ്, നസീഫ് എമ്മെസ് ,സിബി തട്ടിൽ, ഇക്ബാൽ വെളിയംകോട്,രമേഷ് എറവക്കാട്, എന്നിവര്‍ പങ്കെടുത്തു