query_builder Thu Dec 3 2020 12:00 PM
visibility 198
മുതലമടയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറക്കി.
കൊല്ലങ്കോട്: മുതലമട കുണ്ടില കുളമ്പ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ഭയപ്പാടിൽ കഴിഞ്ഞത് 8 മണിക്കൂർ. ചുള്ളിയാർ ഡാമിൻ്റെ പടിഞ്ഞാറും മേച്ചിറ പാതയുടെ വടക്കുമായുള്ള കുണ്ടില കുളമ്പ് ജനവാസ മേഖലയിലാണ് ഇന്നലെ രാവിലെ ആറ് മണി മുതൽ കുണ്ടിലകുളമ്പ് വിൻസൻ്റ് മാഷിൻ്റെ വീടിനു പുറകിലുള്ളതും ഭാസ്ക്കരൻ്റേയും മാങ്ങാ കർഷകനായ സജീന്ദ്രൻ്റെ വകയിലുള്ളതുമായ സ്ഥലത്താണ് മലയിറങ്ങി വന്ന മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചത്.ബുധനാഴ്ച്ച രാത്രി മലയിറങ്ങിയ കാട്ടാനമേച്ചിറ സുമൻ്റ് സ്ഥലത്തുള്ള വേലി തകർത്താണ് മേച്ചിറ പാത കടന്ന് കുണ്ടില കുളമ്പിലെത്തിയത്.സംഭവം അറിഞ്ഞ് നാട്ടുകാർ കൂടിയതോടെ പരിഭ്യാന്തിയിലായ ആനകൾ ഓടാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലുള്ളവർ ഭയന്നു വിറച്ചു. തൊഴിലുറപ്പു പണിക്കാരും ഭയന്നോടി. വനം വന്യ ജീവി വകുപ്പ് കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസിലെ ജീവനക്കാർ എത്തിയാണ് രണ്ടു മണിയോട് വനത്തിലേക്ക് തിരിച്ചുപോകാനായുള്ള ശ്രമം നടത്തിയത്. എന്നാൽ സമീപത്തുള്ള കോറിയുടെ ഭാഗത്തേക്ക് തിരിച്ചു വന്നതായും നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ രണ്ട് മാസം മുമ്പാണ് മേച്ചിറസുമൻ്റെ വീടിനെ സമീപത്തായി പുലിയുടെ കാൽപ്പാദം കണ്ടതും അതിന് മു ബ്സജീന്ദ്രൻ്റെ മാന്തോപ്പിൽ പുലിയെ കണ്ടതായും പറയുന്നു. വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസ മേഖലയിലേക്ക് വരുന്നത് ജീവൻ അപകട ഭീതിയിൽ കഴിയുകയാണ് കുണ്ടില കുളമ്പ് നിവാസികൾ. വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.