query_builder Thu Dec 3 2020 12:03 PM
visibility 204
സി.മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സലീം തോട്ടായി അധ്യക്ഷത വഹിച്ചു.
തിരുന്നാവായ:എട്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി ഹമീദിന്റെ തെരെഞ്ഞടുപ്പ് ഓഫീസ് സി.മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എടക്കുളം കുന്നുംപുറത്ത് പ്രത്യേകം തയാറാക്കിയ ഓഫീസ് കേന്ദ്രീകരിച്ചാണ് തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.സലീം തോട്ടായി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മര്‍ ഗുരുക്കള്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി കുഞ്ഞാലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുളക്കല്‍ മുഹമ്മദലി, ഫൈസല്‍ എടശ്ശരി, എം.പി മുഹമ്മദ് കോയ, ഷാജുമഠത്തില്‍ , അച്ചമ്പാട്ട് ബീരാന്‍കുട്ടി, കെ.വി ഹസ്സന്‍, കെ.കെ റുവൈദ എന്നിവര്‍ സംബന്ധിച്ചു.

സി.പി ഹമീദിന്റെ തെരെഞ്ഞടുപ്പ് ഓഫീസ് സി.മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു