query_builder Thu Dec 3 2020 12:37 PM
visibility 1248

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ വിമത സ്ഥാനാർഥികൾക്ക് അടിപതറുന്നു.
ഏഴാം വാർഡിൽ മൽസരിക്കുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായിരുന്ന ഒളോങ്ങൽ
ഉസൈനെതിരെയാണ് രണ്ടു വിമത സ്ഥാനാർഥികൾ മൽസരിക്കുന്നത്. പി.പി ഇസ്മായിൽ, നജീബ്
പാലക്കൽ എന്നിവരാണ് ഇവിടെ വിമത സ്ഥാനാർഥികളായി മൽസരിക്കുന്നത്.
മൂന്ന് തവണ മത്സരിച്ചവർ വീണ്ടും മൽസരിക്കേണ്ട എന്ന സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം
അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ ഇസ്മായിലും നജീബും രംഗത്ത് വന്നത്.
എന്നാൽ മാസങ്ങൾക്ക് മുമ്പ് സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.പി ഇസ്മായിൽ രംഗത്ത് വന്നിരുന്നു.
ഇദ്ദേഹത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം വരേ തയ്യാറാക്കി വെച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിൽ ഉസൈനെ പോലെ ഭരണപരിചയമുള്ള ഒരാൾ
പഞ്ചായത്തിൽ ഇല്ലാതിരുന്നത് കാരണം ഭരണ അപാകതകൾ ഉണ്ടായിരുന്നു. മുസ്ലിം ലീഗിന് അനുവദിച്ചു
കിട്ടിയ പ്രസിഡണ്ട് പദവി രണ്ടു പേർക്ക് വീതിച്ചു നൽകേണ്ടി വന്നത് ലീഗിനുള്ളിൽ വിമർശനത്തിന്
ഇടയാക്കിയിരുന്നു. അതു കൊണ്ട് തന്നെ ഇത്തവണത്തെ ഭരണ സമിതിയിൽ മുതിർന്ന ഒരു നേതാവെങ്കിലും
ഉണ്ടാവണമെന്ന പാർട്ടി അണികളുടെ വികാരം മനസ്സിലാക്കിയാവണം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടിനെ
തന്നെ ലീഗ് സ്ഥാനാർഥിയാക്കിയത്.
മൂന്ന് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്ന വികാരം ചില കോണുകളിൽ നിന്ന് വന്നപ്പോൾ ഉസൈൻ
സ്വമേധയാ മാറി നിൽക്കാൻ തയ്യാറാവുകയും പകരം വിമത സ്ഥാനാർഥികളായി രംഗത്ത് വന്ന രണ്ടു പേരിൽ
ഒരാൾ സ്ഥാനാർഥിയാവണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.
പാർട്ടി നേതൃത്വത്തിൻ്റെ ഈ തീരുമാനം അംഗീകരിക്കാൻ രണ്ടു പേരും തയ്യാറാവത്തതിനെ തുടർന്ന് ഉസൈ
നെ തന്നെ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
പാർട്ടി നിർദ്ദേശം അംഗീകരിക്കാതെ വിമത സ്ഥാനാർഥികളായി മൽസരിച്ചതോടെ ഇവർക്ക് നേരത്തെ
ലഭിച്ചിരുന്ന ജനപിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല. പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർഥികളെ
വിജയിപ്പിക്കാൻ ഇപ്പോൾ ഒട്ടുമിക്ക പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
മുസ്ലിം ലീഗിൻ്റെ ഉരുക്ക് കോട്ടയിൽ ഇത്തവണ മാറ്റം പ്രതീക്ഷിച്ച മറ്റു പാർട്ടികൾ നിരാശ നൽകുന്ന
പ്രവർത്തനമാണ് ഇപ്പോൾ ഏഴാം വാർഡിൽ നടക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ
നിന്ന് മാറി നിന്നവർ പോലും ഒളോങ്ങൽ ഉസൈൻ എന്ന പ്രിയ നേതാവിൻ്റെ വിജയത്തിനായി ഇപ്പോൾ
രംഗത്തുണ്ട്.