query_builder Thu Dec 3 2020 12:26 PM
visibility 235
ചെറുതോണി:കിണറ്റിൽ വീണു മ്ലാവ് ചത്തു. മ്ലാവിൻറെ ശരീരം പുറത്തെടുക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി തർക്കത്തിൽ. കിണർ മൂടാൻ ഉള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം നാട്ടുകാർക്ക് പ്രകോപനത്തിന് ഇടയാക്കി.
ഇടുക്കി ആലിൻചുവടിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മ്ലാവിന്റെ അഴുകി തുടങ്ങിയ മൃതദ്ദേഹം കണ്ടത്. മൃതദ്ദേഹം പുറത്തെടുക്കുവാൻ വനം വകുപ്പ് തയ്യാറായില്ല. കിണർ മൂടാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഇത് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കത്തിനിടയാക്കി.
ഏറെ തർക്കത്തിനൊടുക്കം മൃതദ്ദേഹം പുറത്തെടുക്കാൻ വനം വകുപ്പ് തയ്യാറായി. ഇതിന് വേണ്ടി രണ്ട് തൊഴിലാളികളെയും വരുത്തി എന്നാൽ അവർക്ക് പണം നൽകാൻ വനം വകുപ്പ് തയ്യാറല്ല എന്നായി നിലപാട്. സ്ഥല ഉടമ തന്നെ പണം നൽകാനുള്ള ഉദ്യോഗസ്ഥരുടെ നിലപാടിൽ തർക്കം ഉണ്ടായെങ്കിലും ലും തർക്കം പരിഹരിച്ച് മൃതദേഹം സംസ്കരിച്ചു..