news bank logo
NEWS SWALE
52

Followers

query_builder Thu Dec 3 2020 12:39 PM

visibility 237

തൃശ്ശൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 03/12/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 734 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6307 ആണ്. തൃശൂര്‍ സ്വദേശികളായ 97പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 61,014 ആണ്. 54,250 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.  

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 624 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായി.


രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 39 പുരുഷന്‍മാരും 40 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 25 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമുണ്ട്.


രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.


1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ - 217

2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -30

3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 09

4. കില ബ്ലോക്ക് 1,  മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-46

5. കില ബ്ലോക്ക് 2,  മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 54

6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141

7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-74

8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-164

9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 21

10. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍255

11. സി.എഫ്.എല്‍.ടി.സി, നാട്ടിക -215

12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 135

13. ജനറല്‍ ആശുപത്രി തൃശ്ശൂര്‍-30

14. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -25

15. ചാവക്കാട് താലൂക്ക് ആശുപത്രി -20

16. ചാലക്കുടി താലൂക്ക് ആശുപത്രി -10

17. കുന്നംകുളം താലൂക്ക് ആശുപത്രി -15

18. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -15

19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09

20. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-37

21. അമല ആശുപത്രി-29

22. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -60

23. മദര്‍ ആശുപത്രി -06

24. തൃശ്ശൂര്‍ കോ - ഓപ്പറേറ്റീവ് ആശുപത്രി -11

25. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -01

26. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -03

27. രാജാ ആശുപത്രി ചാവക്കാട് - 06

28. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ - 11

29. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -06

30. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 06

31. സെന്റ് ആന്റണിസ് പഴുവില്‍ - 05

32. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 02

33. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-11

34. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 01

35. മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ -01

3979 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്‍.


665 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 212 പേര്‍ ആശുപത്രിയിലും 453 പേര്‍ വീടുകളിലുമാണ്. 

    

വ്യാഴാഴ്ച്ച 6026 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4664 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1117 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 245 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 4,90,629 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


405 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,11,401 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 38 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 523 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward