query_builder Thu Dec 3 2020 1:16 PM
visibility 195

കുറ്റ്യാടി :- കോഴിക്കോട് ജില്ല പഞ്ചായത്തിലേക്ക് കുറ്റ്യാടി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സഹായിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സാജിത പനയുള്ള കണ്ടി ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രദേശത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിക്കുന്ന നിന്റെ ഭാഗമായി കുറ്റ്യാടിയിലെ മൊബൈൽ കെയർ ഷോപ്പിലും എത്തി.സ്ഥാനാർത്ഥിയെ കണ്ട കടയുടമ അഭിലാഷും സെയിൽസ് മാനേജർ ശ്രീരഞ്ച് മറ്റു ജീവനക്കാരും സ്ഥാനാത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ മൊബൈൽ നൽകി സ്വീകരിക്കുകയായിരുന്നു. വേളം,മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ പഞ്ചായത്തുകൾ ചേർന്ന ഡിവിഷനാണ് കുറ്റ്യാടി ജില്ല പഞ്ചായത്ത് ഡിവിഷൻ.സ്ഥാനാർത്ഥിക്കൊപ്പം കെ പി അബ്ദുൾ മജീദ്, ശ്രീജേഷ് ഊരത്ത്, സന്ധ്യ കരണ്ടോട്, ടി എം സൂപ്പി, ടി മുഹമ്മദ് വേളം ,നൗഷാദ് കോവില്ലത്ത്, കെ വി ജമീല എന്നിവരും ഉണ്ടായിരുന്നു