query_builder Thu Dec 3 2020 2:15 PM
visibility 186
പേരാമ്പ്ര: അഴിമതിയും കെടുകാര്യസ്ഥതയും മൂലം വികസനമില്ലാതായ പേരാമ്പ്രയിൽ ഇടതിനെതിരെ വിധിയെഴുതുമെന്ന് തിരിച്ചറിഞ്ഞപ്പോൾ സി.പി.എം നടത്തുന്ന ആസൂത്രിത കലാപ ശ്രമമാണ് മരുതേരിയിലടക്കം അരങ്ങേറിയതെന്നും ഇതൊക്കെ വോട്ടർമാർ തിരിച്ചറിയുമെന്നും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. മരുതേരി ഊടുവഴിൽ യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ടി.പി.നാസർ അധ്യക്ഷനായി. രാജൻ മരുതേരി ,ആവള ഹമീദ്, മനോജ് എടാണി,കുഞ്ഞബ്ദുള്ള വാളൂർ, പി.എം പ്രകാശൻ, എം.കെ അമ്മദ്, ഷാജുദ്ദീൻ, സ്ഥാനാർഥികളായ ഷിജു, അനിത പാതിരിക്കൽ സംസാരിച്ചു.