query_builder Thu Dec 3 2020 2:15 PM
visibility 924
നാദാപുരം:ചെക്യാട് ബ്ലോക്ക് കോൺ ഗ്രസ് വൈസ് പ്രസിഡന്റ് കെവി കുഞ്ഞിക്കേളുവിനെയും നിലവിലെ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ചന്ദ്രിക ടീച്ചറെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി യുടെ നിർദേശ പ്രകാരം ആറ് വർഷത്തേക്കു പാർട്ടിയിൽ നിന്നും പുറത്താക്കി. ചെക്യാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പാർട്ടി സ്ഥാനാർഥി വസന്ത കരിന്ത്രയിൽ നെതിരെ ചന്ദ്രിക ടീച്ചർ റിബലായി മത്സര രംഗത്തുണ്ടായിരുന്നു. പാർട്ടി നിർദേശം ലംഘിച്ചെതിനെതിരെയാണ് ഇരുവർക്കും നടപടി. രണ്ടാം വാർഡിൽ ലീഗും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. മുൻ മെമ്പർ കെപി കുമാരനും മുസ്‌ലിം ലീഗിലെ കോമത് ഹംസയും മത്സരത്തിൽ ഉറച്ചു നിൽക്കുകയാണ്. സിപിഐ യിലെ തയ്യിൽ ശ്രീധരനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.ഒമ്പതാം വാർഡിൽ ഔദ്യോഗിക സ്ഥാനാർത്ഥി ക്കെതിരെ നാട്ടുകാർ രംഗത്തിറക്കിയ നിലവിലെ മെമ്പറും പഞ്ചായത്ത് സിക്രട്ടറിയുമായ പികെ കാലിദ്, മറ്റു കെഎംസിസി നേതാക്കൾ എന്നിവർക്കെതിരെ മുസ്‌ലിം ലീഗും നടപടിയെടുത്തിട്ടുണ്ട്.