query_builder Thu Dec 3 2020 2:17 PM
visibility 189
അഭിഭാഷകനെ മർദ്ദിച്ചെന്ന പരാതി
വടകര സിഐ ക്കെതിരെ കേസ്
വടകര ബാറിലെ അഭിഭാഷകന്‍ വില്യാപ്പള്ളി സ്വദേശി വി.കെ. കുഞ്ഞിമൂസ്സയെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന്
വടകര : വടകര ബാറിലെ അഭിഭാഷകന്‍ വില്യാപ്പള്ളി സ്വദേശി വി.കെ. കുഞ്ഞിമൂസ്സയെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന പരാതിയില്‍ വടകര സി.ഐ. ഹരീഷിനെതിരേ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു.
കോടതി സമന്‍സ് അയക്കുകയും ചെയ്തു. കുഞ്ഞിമൂസയുടെ സ്വകാര്യ അന്യായത്തില്‍ രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ വാടകവീട്ടില്‍ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബലമായി വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി മര്‍ദിച്ചെന്ന് കാണിച്ചാണ് കുഞ്ഞിമ്മൂസ കോടതിയെ സമീപിച്ചത്