query_builder Thu Dec 3 2020 3:05 PM
visibility 193
പേരാമ്പ്ര: സമസ്ത മേഖലകളിലും പരാജയമായ പിണറായി സർക്കാരിന്റെ പതനം ആരംഭിച്ചെന്നും ത്രിതല തെരഞ്ഞെടുപ്പോടെ അത് പൂർത്തിയാകുമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ. മുഖ്യ മന്ത്രിയുടെ ഓഫീസ് കൊള്ള സംഘങ്ങളുടെ കയ്യിലാണെന്നും അത് മറച്ചു വെക്കാനാണ് വിവിധ ഏജൻസികളെ ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ള കേസുകൾ എടുക്കുന്നതെന്നും പാറക്കൽ കൂട്ടിച്ചേർത്തു. ചങ്ങരോത്ത് പഞ്ചായത്ത് പത്തൊമ്പതാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി സരീഷിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. കല്ലൂർ മുഹമ്മദലി, ആനേരി നസീർ, സയ്യിദ് അലി തങ്ങൾ, എ.പി അബ്ദു റഹ്‌മാൻ,ശിഹാബ് കന്നാട്ടി, കെ.കെ അലി മാസ്റ്റർ, കെ.കെ അമ്മദ് ഹാജി, വിനോദൻ കല്ലൂർ, ആർ.കെ മുഹമ്മദലി കെ.പി റഫീഖ് മാസ്റ്റർ, സി.കെ സലാം, എം.ടി മുനീർ, എൻ.എം അൻഷിഫ്, പി. സുഹൈൽ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി വഹീദ പാറേമ്മൽ എന്നിവർ സംസാരിച്ചു. പടം : ചങ്ങരോത്ത് പഞ്ചായത്ത് പത്തൊമ്പതാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പാറക്കൽ അബ്ദുള്ള എം.എൽ.എ നിർവഹിക്കുന്നു.