query_builder Thu Dec 3 2020 3:07 PM
visibility 194
സ്ഥാനാർത്ഥിയുടെ ബോർഡ് കളവ് പോയി യു.ഡി.എഫ്.പ്രതിഷേധിച്ചു
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി ജമാൽ വെങ്ങി ലേരിയുടെയും പതിനാലാം വാർഡ് സ്ഥാനാർത്ഥി പി സുജയുടെയും മന്ദങ്കാവ് റേഷൻ ഷോപ്പിന് സമീപമത്ത് സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ കളവ് പോയി. കഴിഞ്ഞ ദിവസം വൈകീട്ട് സ്ഥാപിച്ച ബോർഡുകളാണ് പിറ്റേ ദിവസം കാണാതായത് സാമൂഹ്യ വിരുദ്ധർ രാത്രി സമയത്ത് എടുത്ത് കൊണ്ടു പോയതായി കരുതുന്നു.
യു ഡി എഫ് സ്ഥാനാർത്ഥികളുടെ സജീവമായ പ്രചാരണ പ്രവർത്തനങ്ങളിൽ വിഭ്രാന്തി പൂണ്ട സാമൂഹ്യ ദ്രോഹികളുടെ ഇത്തരം നടപടികൾക്കെതിരേ
എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് യുഡിഎഫ് നേതാക്കളായ പി സുധാകരൻ നമ്പീശൻ, എ പി ഷാജി, അഷറഫ് പുതിയപ്പുറം, രാജേഷ് ഇടുവാട്ട്, സ്ഥാനാർത്ഥികളായ നിസാർ ചേലേരി, എം കെ ജലീൽ, ജമാൽ വെങ്ങിലേരി, പി സുജ എന്നിവർ അഭ്യർത്ഥിച്ചു.