query_builder Thu Dec 3 2020 3:12 PM
visibility 189
ചെറുതോണി : ജില്ലാ പഞ്ചായത്ത് വാഴത്തോപ്പ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വിനയവർദ്ധൻഘോഷ് നാളെ മരിയാപുരം പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 8ന് കെ പി .സി .സി സെക്രട്ടറി തോമസ് രാജൻ ഡബിൾ കട്ടിംഗിൽ പര്യടന പരിപാടികൾ ഉത്ഘാടനം ചെയ്യും. യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ വേങ്ങക്കൽ അദ്ധ്യക്ഷത വഹിക്യം. യു ഡി എഫ് നേതാക്കളും ബ്ലോക്ക് ഡിവിഷനുകളിലെയും ഗ്രാമ പഞ്ചായത്ത് വാർഡുകളിലെയ സ്ഥാനാർത്ഥികളും പങ്കെടുക്കം തുടർന്നുള്ള പര്യടന പരിപാടികൾ ഇങ്ങനെ :- 8 .30 നരകക്കാനം, 9.ന് ഇടുക്കി ,9 -30ന് മരിയാപുരം, 10-ന് മില്ലും പടി ,10.30 മoത്തിൻ കടവ്, 11. ന് ഈയൽ സിറ്റി, 11-30ന് വിമലഗിരി ,12 ന് ന്യൂ മൗണ്ട് ,1 മണി കൊച്ചു കരിമ്പൻ, 1 30 ന് സി.എസ്.ഐ. പള്ളിപ്പടി , 2.ന് ചാലിസിറ്റി. 2.30-ന് ഉച്ചഭക്ഷണം . 3 30-ന് ചിറ്റടിക്കവല ,4- ന് പൂതക്കുഴി സിറ്റി , 4.30 ന് ഉപ്പുതോട് പള്ളിക്കവലയിൽ നടക്കുന്ന സമാപന സമ്മേളനം കർഷക കോൺഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗം വർഗ്ഗീസ് വെട്ടിയാങ്കൽ ഉത്ഘാടനം ചെയ്യും