query_builder Thu Dec 3 2020 3:28 PM
visibility 228
ചെറുതോണി: പത്തു വയസുള്ള ബാലനെ തട്ടിക്കൊണ്ടുപോകാനുളള ശ്രമംപാളി. ബുധനാഴ്ച വൈകിട്ട് ഇടുക്കി ടൗണിനു മുകള്‍വശത്ത് വെള്ളകുത്തിനു സമീപമാണ് സംഭവം. വഴിചോദിക്കാനെന്നവ്യാജേന റോഡിലൂടെ നടന്നുവന്ന ബാലനുസമീപം കാറുനിര്‍ത്തി ഡ്രൈവര്‍ വഴിചോദിക്കുന്നതിനിടെ പുറകിലെ ഡോര്‍തുറന്ന് ബാലനെ വലിച്ചുകാറില്‍കയറ്റാന്‍ ശ്രമിച്ചെങ്കിലും കുതറിഓടിയതിനാല്‍ രക്ഷപെടുകയായിരുന്നു. നീല കളറിലുള്ള ഓള്‍ട്ടോകാറാണെന്ന് ബാലന്‍പറയുന്നു. സി.സി ടിവി ക്യാമറയില്‍ നിന്നും ലഭിച്ച പടം ഉപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇടുക്കി സി.ഐ അറിയിച്ചു.