query_builder Thu Dec 3 2020 3:30 PM
visibility 191
പേരാമ്പ്ര: അഹങ്കാരികള്‍ക്കും ഏകാധിപതികള്‍ക്കുമുള്ള മറുപടിയായിരിക്കണം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ പ്രസ്താവിച്ചു. ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിസാര്‍ ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.സി.എച്ച് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍, എസ്.പി കുഞ്ഞമ്മദ്, കെ.കെ അബൂബക്കര്‍, എം.കെ അബ്ദുള്‍ സമദ്, എം.പോക്കര്‍ കുട്ടി, പൂക്കിണാറമ്പത്ത് ചന്ദ്രന്‍, എന്‍.കെ ഫൈസല്‍, എം.പി ഹസ്സന്‍കോയ, നിസാര്‍ ചേലേരി, ടി.എ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.