query_builder Thu Dec 3 2020 3:58 PM
visibility 1889
വാര്‍ഡിലെ ജനങ്ങള്‍ക്കൊപ്പം തോളൊന്നിച്ച് നഗരസഭയിലെ ഏറ്റവും കൂടുതല്‍ വികസനമെത്തിയ വാര്‍ഡെന്ന ചരിത്രപരമായ മുന്നേറ്റമാണ് മിനി മോന്‍സി കഴിഞ്ഞ് അഞ്ച് വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമാക്കിയത്.
കുന്നംകുളം:
കഴിഞ്ഞ അഞ്ച് വര്‍ഷം വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കുന്നംകുളം നഗരസഭ 20 ആം വാര്‍ഡ് ശാന്തി നഗറില്‍ മിനി മോന്‍സി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. പ്രതിപക്ഷത്തായിരുന്നിട്ടും വാര്‍ഡില്‍ നടത്തിയ വികസന നേട്ടങ്ങളാണ് ജനറല്‍ വാര്‍ഡില്‍ തന്നെ മത്സരിക്കാന്‍ പാര്‍ട്ടി രണ്ടാമതും മിനി മോന്‍സിയെ നിയോഗിക്കുന്നതിന് കാരണമായത്.. ശാന്തമായി തന്റെ വാര്‍ഡിലെ പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം പോരാടി അവ സാധ്യമാക്കിയെന്ന് ഉറപ്പ് വരുത്തിയാണ് മിനി മോന്‍സി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇത്രമേല്‍ ജനപ്രിയകൊൺസിലറായി മാറിയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിന്നിരുന്ന വാര്‍ഡില്‍ പതിമൂന്നര ലക്ഷം രൂപ ചിലവിട്ട് നടത്തിയ സെന്റ് മാത്യൂസ് കുടവെള്ള പദ്ധതി മെയിന്‍ റോഡ്, ശാന്തിനഗര്‍, പുത്തന്‍വെട്ടുവഴി, പ്രയദര്‍ശിനി എന്നിപ്രദേശങ്ങളിലെ കുടവെള്ള ക്ഷാമത്തിന് സാശ്വത പരിഹാരമായി മാറി. ഇത് നഗരസഭയുടെ തന്നെ മാതൃക പദ്ധതികളിലൊന്നായിരുന്നു,
പദ്ധതി നടപ്പിലാക്കുക മാത്രമല്ല അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നുണ്ടായിരുന്നു ഈ കൗണ്‍സിലര്‍. ജനവാസ കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ വലിച്ച് ലൈറ്റുകള്‍ സ്ഥാപിച്ചതും, പുതിയ റോഡുകള്‍ നിര്‍മ്മിച്ചും, നിലവിലുള്ള റോഡുകള്‍ സമയ ബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്തി. വെള്ളകെട്ട് രൂക്ഷമായ പ്രദേശത്ത് കലുങ്കുകള്‍ നിര്‍മ്മിച്ച് പരിഹാരമുണ്ടാക്കിയും. വാര്‍ഡുലെ മുഴുവന്‍ പൊതു കിണറുകളും ശുചീകരിച്ച് ഉപയോഗപ്രദമാക്കിയും, ഭവന രഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കുകയും ചെയ്തു, എസ് സി വിദ്യാര്‍ത്ഥികള്
ക്ക് ലാപ്‌ടോപ്പുള്‍പടേയുള്ളപഠനോപകരണങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്ക് മുചക്ര വാഹനങ്ങള്‍, വയോ മിത്രം പദ്ധത യിലടെ വയോധികര്‍ക്ക് ചികിത്സ സൗകര്യം, അർഹരായ മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍. അംഗനവാടി പ്രവര്‍ത്തനമാരംഭിക്കുകയും പിന്നീട് മോടിപിടിപ്പിക്കുകയും, തുടങ്ങി അഞ്ച് വര്‍ഷത്തില്‍ ഈ കൗണ്‍സിലര്‍ നടപ്പാക്കിയ പദ്ധതികള്‍ എണ്ണമറ്റവയാണ്. ഇതിനിടയിൽ കുന്നംകുളത്ത് കൂടുതല്‍ വികസനമെത്തിച്ച വാർഡെന്ന ഖ്യാതിയും ശാന്തി നഗറിനെ തേടിയെത്തി, പുതുതായി നിര്‍മ്മണം കഴിഞ്ഞ ടൂറസം ഡെസ്റ്റിനേഷന്‍ സെന്റര്‍, ഹോമിയോ ഡിസ്പന്‍സറി, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, മുന്‍സിപ്പല്‍ എഞ്ചിനീയറുടേയും, സെക്രട്ടറിയുടേയും, ജീവനക്കാരുടേയും കോര്‍ട്ടേഴ്‌സ് നിര്‍മ്മാണം. എന്നിവ ശാന്തി നഗറിലാണ്.
പ്രധാന വാണിജ്യ കെട്ടിടങ്ങളായ മഹാത്മാഗാന്ധി കെട്ടിടം,

കരുണാകരന്‍ മെമ്മോറിയല്‍ കെട്ടിടത്തിന്റെയും അറ്റകുറ്റപണികള്‍ നടന്നതും മിനി മോന്‍സിയുടെ കാലഘട്ടത്തിലാണ്.
നഗരവികസനത്തിന്റെ ചരിത്രപരമായ മുന്നേറ്റമായി കണക്കാക്കുന്ന വാര്‍ഡിലെ ബസ്റ്റാന്റ് ടെര്‍മിനലും, പുതിയ ഷോപ്പിംഗ് കോപ്ലക്‌സും, ജെറിയാട്രിക്ക് പാര്‍ക്ക് നിര്‍മ്മാണം പൈപ്പിന്‍ പാടം ഷോപ്പിംഗ് കോപ്ലക്‌സ് നവകരണം തുടങ്ങി നഗരത്തിന്റെ മുഖ ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഈ വനിത കൗണ്‍സിലറായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് വാര്‍ഡില്‍ ആദ്യ തെരഞ്ഞെടുപ്പിന് വോട്ട ചോദിച്ചെത്തിയപ്പോള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് പൂര്‍ണ്ണമായും പാലിച്ചു എന്നത് കൊണ്ട് തന്നെ തല ഉയര്‍ത്തി വോട്ട് ചോദിച്ചാണ് മിനി മോന്‍സി ഇപ്പോള്‍ ഓരോ വീട്ടിലുമെത്തുന്നത്. വോട്ടഭ്യര്‍ത്ഥിച്ചെത്തുന്ന പുതുമുഖ സ്ഥാനാര്‍ഥികളോട് പോലും മുന്‍ കൗണ്‍സിലറുടെ പ്രവര്‍്ത്തനത്തെ വിലയിരുത്തി അഭിപ്രായവും, ആക്ഷേപവും ഉന്നയിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സിറ്റിംഗ് വാര്‍ഡില്‍ തല ഉയര്‍ത്തി പിടിച്ച് വോട്ട് ചോദിക്കാനാകുന്നു എന്നത് മാത്രം മതിയാകും മിനി മോന്‍സിയെന്ന് വനിതാ സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തന മികവ് അറിയാന്‍. അഞ്ച് വര്‍ഷം കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് വനിത വിംഗിന്റെ പ്രസിഡന്റായിരുന്ന മിനി മോന്‍സി മികച്ച ഒരു സംരഭക കൂടിയാണ്. വ്യാപാര സംഘടന പ്രവര്‍ത്ത പാടവും കൗണ്‍സിലെറന്ന നിലയില്‍ വലിയ മുതല്‍ കൂട്ടായിരുന്നു ഇവര്‍ക്ക്. ശാന്തി നഗര്‍ വാര്‍ഡില്‍ ഇവര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ജനറല്‍ വാര്‍ഡായിരുന്നിട്ടു കൂടി മിനി മോന്‍സിയെ തന്നെ മത്സരിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിച്ചത്. ഇത് അത്യപൂര്‍വ്വമായി മാത്രം ഒരാള്‍ക്ക് ലഭിക്കുന്ന ബഹുമതിയാണ്. നിലവില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച കുന്നത്തങ്ങാടി മിഷ്യന്‍ റോഡ്, ഹെര്‍ബട്ട് റോഡ് തുടങ്ങിയ റോഡ് നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കണം. വനിതകള്‍ക്ക് സ്വയം തൊഴിലിനായി മികച്ച പദ്ധതി പ്രാവര്‍ത്തിമാക്കണം. കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി പുതിയ പദ്ധതികള്‍സൃഷ്ടിക്കണം, തുടങ്ങി പുതിയ കാലത്തേക്ക് ബൃഹത്തായ പദ്ധതികളഉണ്ട് മിനി മോന്‍സിയെന്ന ശാന്തി നഗറിന്റെ വികസന നായികയുടെ അജണ്ടയില്‍.
മത്സര രംഗത്തേക്ക് ജനങ്ങളുടെ നിര്‍ബന്ധം മൂലം വീണ്ടുമെത്തിയെന്ന ബഹുമതി കൂടിയുണ്ട് മിനി മോന്‍സിക്ക് , അത് കൊണ്ട തന്നെ ജയ പരാജയ ഭീതി ഇല്ല. മതങ്ങള്‍ക്കും , രാഷ്ട്രീയ കക്ഷികള്‍ക്കും അതീതമായി ശാന്തി നഗറിന്റെ സ്വന്തം കൗണ്‍സിലായിരുന്ന മിനി മോന്‍സി പുതിയ കൗണ്‍സിലില്‍ ശാന്തി നഗറിന്റെ വകസന രേഖ തീര്‍ക്കാന്‍ എത്തുമെന്നതില്‍ ആര്‍ക്കം തര്‍ക്കമില്ല.