query_builder Thu Dec 3 2020 4:04 PM
visibility 194
സുൽത്താൻ ബത്തേരി: കോൺഗ്രസ് പാർട്ടിയെ സുൽത്താൻ ബത്തേരിയിലെ നേതാക്കളിൽ ചിലർ വിലപ്പന ചരക്കാക്കി മാറ്റുകയാണന്ന് മന്തണ്ടിക്കുന്ന് ഡിവിഷനിൽ യുഡഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രസ്ഥാനാർഥിയെ നിറുത്തി പ്രവർത്തിക്കുന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്നും ഡിസിസി സസ്‌പെന്റ് ചെയ്തവർ സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ ആരോപി്ച്ചു. നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായകോൺഗ്രസ് പ്രവർത്തകരുടെ താക്കീതാണ് മന്തണ്ടിക്കുന്നിലെ സ്വതന്ത്രസ്ഥാനാർഥിത്വം. താഴെതട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയില്ലന്നും തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിയുടെ വിജയത്തിനായി പോരാടുമെന്നും അവർ പറഞ്ഞു.
നിലവിൽ കെപിസിസിയുടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് ഡിവിഷനിൽ നിന്നും കമ്മറ്റി മൂന്ന് സ്ഥാനാർഥികളുടെ പേര് മേൽകമ്മറ്റിക്ക് നൽകിയത്. എന്നാൽ ഡിവിഷൻ കമ്മറ്റി നൽകിയ പേരുകൾ ഒന്നുംതന്നെ പരിഗണിക്കാതെ മറ്റൊരു സ്ഥാനാർഥിയെ ഡിവിഷനിലെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും എതിർപ്പ് ഗൗരവത്തിലെടുക്കാതെ ഡിസിസി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാൽ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാർഥി മുമ്പ് കൗൺസിലറായിരുന്ന ഡിവിഷനിൽ വേണ്ടവിധത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിരിന്നില്ലന്നുമാണ് പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നത്. ഇക്കാരണത്താലാണ് ഡിസിസിയുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് വാർഡിൽ നിന്നും അബ്ദുൾസലാമെന്ന വ്യക്തിയ പൊതു സ്വതന്ത്രനാക്കിയത്. ഇക്കാര്യത്തിൽ കെപിസിസിയുടെ നിർദേശ അംഗീകരിക്കുകമാത്രമാണ് ഡിവിഷനിൽ തങ്ങൾ ചെയ്തത്.
ഡിവിഷനിലെ ഭൂരിപക്ഷം കോൺഗ്രസുകാരുടെയും അനുഭാവികളുടെയും എതിർപ്പ് മറികടന്ന് ഡിസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനുപിന്നിൽ സുൽത്താൻ ബത്തേരിയിലെ മുതിർന്ന് ഒരു നേതാവിന്റെ സാമ്പത്തിക ഇടപാടണന്നും ആരോപണം ഉണ്ടന്നും ഇവർ ആരോപിക്കുന്നു. ഇത്തരത്തിൽ പാർ്ട്ടിയെ വിലപ്പന ചരക്കാക്കുന്ന നേതാക്കളിൽ ചിലർ കോൺഗ്രസിനെ വിലപ്പന ചരക്കാക്കി മാറ്റുകയാണന്നുമാണ് ഇവർ ആരോപിക്കുന്നത്. തങ്ങളെ സസ്‌പെന്റ് ചെയ്ത നടപിടക്കെതിരെ കെപിസിസിക്ക് പരാതി നൽകുമെന്നും പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട് ഡിവിഷൻ കമ്മറ്റി ഭാരവാഹികളായ ജോണി കാണിയാടൻ, കെ ഒ ജോയി, ടോമി മലവയൽ എന്നിവരും വർഗീസ് കരിമാങ്കുളവും പറഞ്ഞു.