query_builder Thu Dec 3 2020 4:06 PM
visibility 189

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
ഭരണകൂടം പ്രതിസന്ധിയിലാവുമ്ബോഴെല്ലാം മുസ്ലിംകളെയും മുസ്ലിം സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.പുത്തനത്താണി ഡിവിഷനില്‍ 7 സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്ബുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
തങ്ങളുടെ കൈയ്യിലെ പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാന്‍ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും പ്രതിഷേധയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി.
പ്രകടനത്തിന് ഡവിഷന്‍ പ്രസിഡന്റ് കെ ഫവാസ്, സെക്രട്ടറി മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.