query_builder Thu Dec 3 2020 4:16 PM
visibility 190
.കൊറോണ രോഗികള്‍ വോട്ടു ചെയ്തു. രോഗം വന്ന് ചാലക്കുടി സെന്റ് ജെയിംസ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററില്‍ കഴിയുന്ന രോഗികളാണ് നേരത്തെ വോട്ടുകള്‍ രേഖപ്പെടുത്തിയത്.നഗരസഭ പരിധിയിലുള്ള നാല് പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. പിഇപി കിറ്റുമെല്ലാം ധരിച്ചാണ് ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ രേഖപ്പെടുത്തുവാന്‍ എത്തിയത്ത്.വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം പ്രത്യേകം മുദ്ര വെച്ച കവറില്‍ വോട്ടുകള്‍ കൊണ്ടു പോവുകയായിരുന്നു.ഏഴോളം വരുന്ന ഉദ്യോഗസ്ഥരാണ് കിറ്റുകള്‍ ധരിച്ച് വോട്ടെടുപ്പിനായി എത്തിയത്ത്.നൂറ്റിമുപ്പത്തിയെട്ട് പേരാണ് ഇവിടെ ട്രീറ്റ്‌മെന്റില്‍ കഴിയുന്നത്. പല പഞ്ചായത്തുകളില്‍ നിന്നുള്ളവരും ഇവിടെ ഉണ്ട്. അടുത്ത ദിവസം വീട്ടില്‍ പോകുന്നവര്‍ക്ക് ഇവിടെ വോട്ടില്ല.താലൂക്ക് ആശുപത്രിയില്‍ പതിനൊന്നും പേരും, കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിലുള്ള സെന്ററിലും രോഗികള്‍ ചികിത്സയിലുണ്ട്. ചാലക്കുടിയില്‍ മൂന്ന് സെന്ററുകളാണ് കൊറോണ രോഗികളെ ചികത്സിക്കുന്നത്. എല്ലാ രോഗികള്‍ക്കും വോട്ട് ചെയ്യുവാന്‍ ഉള്ള സൗകര്യമുണ്ടായിരിക്കുന്നതാണ് വോട്ടെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് പറയുന്നു.പ്രിസൈഡിംങ്ങ് ഓഫീസര്‍ ആന്റണി ഇഗ്നേഷ്യസ്, പോളിംങ്ങ് അസിസ്റ്റന്റ് ആന്‍ഡ്രൂ ജോമേഴ്‌സന്‍,സിവില്‍ പോലീസ് ഓഫീസര്‍ കെ. ആര്‍.രാജേഷ് എന്നിവരുടെ മേല്‍ നോട്ടത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
