query_builder Thu Dec 3 2020 4:25 PM
visibility 203
ചേലക്കര പള്ളി പെരുന്നാൾ ഭക്തി നിർഭരമായി ആരംഭിച്ചു.
ചേലക്കര: ചേലക്കര സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പുത്തന്‍പള്ളി പെരുന്നാള്‍ ഭക്തി നിർഭരം ആരംഭിച്ചു. വൈദ്യുതി ദീപാലങ്കാരം ഫാ.ബിജു മൂങ്ങാം കുന്നേല്‍ സ്വിച്ച്ഓണ്‍ നടത്തി. പള്ളി ട്രസ്റ്റി വില്‍സണ്‍ മേക്കാട്ടുകുളം,സെക്രട്ടറി സി.ജി.ബാബുരാജ്,ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷ ങ്ങളുടെ ഭാഗമായി
മേമ്പൂട്ട് തുറന്ന് സ്വര്‍ണ്ണ-വെള്ളി കുരിശുകള്‍,മുത്തുകുടകള്‍ തുടങ്ങിയവ ആഘോഷകരമായി പള്ളിയിലേക്ക് കൊണ്ട് വന്നു. സന്ധ്യപ്രാര്‍ത്ഥനയ്ക്കു ശേഷം ഭക്തി നിർഭരമായ റാസയും
ആശിര്‍വാദവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച എട്ടിന് പ്രഭാതനമസ്‌കാരം,8.30-ന് വിശുദ്ധകുര്‍ബാന,വൈകിട്ട് അഞ്ചിന് പ്രദക്ഷിണം,ആശിര്‍വാദം എന്നിവയും ഉണ്ടാകും. ഫാ.ബിജു മൂങ്ങാം കുന്നേല്‍ ആഘോഷപരിപാടികള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുന്നത്