query_builder Thu Dec 3 2020 4:41 PM
visibility 197
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

കോട്ടക്കല്‍:വളാഞ്ചേരി എടയൂര്‍ അത്തിപ്പറ്റയില്‍ പാല്‍കയറ്റി പോവുകയായിരുന്ന മിനി ലോറി മറിഞ്ഞു.ലോറി ഡ്രൈവര്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ജില്ലയിലെ വിവിധ സൊസൈറ്റികളില്‍ നിന്നും ശേഖരിച്ച പാല്‍ മൂര്‍ക്കനാട്ടെ മില്‍മയുടെ പ്ലാന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയാതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും ലിറ്റര്‍ കണക്കിന് പാല്‍ റോഡിലേക്ക് ഒഴുകി.