query_builder Thu Dec 3 2020 4:48 PM
visibility 198
ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ആരംഭിച്ചു.
ചേലക്കര: ചേലക്കര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിപെരുന്നാള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത് വ്യാഴാഴ്ച സന്ധ്യനമസ്‌കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആശീര്‍വാദവും
ഉണ്ടായിരുന്നു. വെളളിയാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം,എട്ടിന് വിശുദ്ധ കുര്‍ബാന,9.15-ന് മൂന്നാം മണി നമസ്‌കാരം,9.45-ന് വിശുദ്ധ കുര്‍ബാന,11-ന് പ്രദക്ഷിണം,11.30-ന് ആശീര്‍വാദം എന്നിവ ഉണ്ടാകും. ആഘോഷപരിപാടികള്‍ക്ക് ഫാ.ഐസക്ക് കോര്‍എപ്പിസ്‌ക്കോപ്പയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.. വികാരി ഫാ.ജോസഫ് മാത്യൂ ,ഫാ.ജോയ് പുലിക്കോട്ടില്‍,ഫാ.തോമസ് ചാണ്ടി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.