query_builder Thu Dec 3 2020 4:57 PM
visibility 187

കണ്ണൂർ : മത മൗലിക വാദികളുടെ പിൻപറ്റി ഭരണപക്ഷം പാലത്തായി പീഡനക്കേസ് ആട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്' ആരോപിച്ചു.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു പത്മരാജൻ മാസ്റ്ററുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്., പരാതിയിൽ
അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു '
ഇപ്പോൾ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ കേസ് ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്.
പീഡിക്കപ്പെട്ടുവെന്നു പറഞ്ഞ കുട്ടിക്ക് നീതി ലഭിക്കണം .
നേരത്തെ കണ്ടെത്തിയ ശാസ്ത്രീയമായ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഹരിദാസ് ആരോപിച്ചു.
ബി ജെ പി ജില്ലാ ആസ്ഥാനമായ മാറാർജിഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ
ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, ജില്ലാ ട്രഷറർ യു ടി ജയന്തൻ എന്നിവരും പങ്കെടുത്തു