query_builder Fri Dec 4 2020 3:07 AM
visibility 427
ചെറുതോണി:സ്ഥാനാർത്ഥിയും തെരുവ് നായും തമ്മിലുള്ള സൗഹൃദം കാഴ്ച്ചകാർക്ക് കൗതുകം ആകുന്നു.
മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് മെമ്പറും ഇപ്പോൾ
ആംആത്മി സ്ഥാനാർത്ഥിയുമായ റ്റീ കെ ജോസും തെരുവ് നായും തമ്മിലുള്ള സൗഹൃദമാണ് നാട്ടുകാർക്ക് കൗതുകം ആകുന്നത് .
റ്റി കെ ജോസ് എന്ന് വിളിക്കുന്ന തൂങ്ങോല ജോസു ചേട്ടനും തെരുവ് നായുമായ് ഉള്ള സൗഹൃദത്തിന് നാല് ആണ്ടുകളുടെ പഴക്കം ഉണ്ട്.
നാല് വർഷങ്ങൾക്ക് മുൻപ് വാഹന അപകടത്തിൽ പരിക്ക് പറ്റി റോഡ് വക്കിൽ കിടന്ന തെരുവ് നായ് യെ തൂങ്ങോല ജോസ് ചേട്ടൻ തൻ്റെ സ്വന്തം വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്.മാസങ്ങൾ നീണ്ട ചികൽസക്ക് ഒടുവിൽ ആണ് നായുടെ കാലിലെ പരിക്ക് മാറിയത്
അന്നു തുടങ്ങിയ സൗഹൃദമാണ് ജോസു ചേട്ടനും "കുഞ്ഞ് " എന്ന് വിളിക്കുന്ന നായുമായി .
കഞ്ഞിക്കുഴിയിൽ ലോട്ടറി വ്യാപാരം നടത്തിവന്നിരുന്ന ജോസിൻ്റെ മൂന്ന് കടകളുടെ യും കാവൽക്കാരനായിരുന്നു ഈ നായ്'
എന്നാൽ കോറോണാ ദീതയിൽ ലോട്ടറി കടകൾ പൂട്ടിയതോടെ നായുടെ ജിവിതവും വഴിമുട്ടി , അതോടെ
കഞ്ഞിക്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ജോസിൻ്റെ വീട്ടിൽ രാവിലെയും വൈകുന്നേരവും "കുഞ്ഞ് "എന്ന നായ് എത്താറുണ്ട്,
കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിൽ ' ആം ആത്മി പർട്ടിയുടെ സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന മൃഗസ്നേഹി ആയ ജോസ് ചേട്ടൻ ഇലക്ഷൻതിരക്ക്മൂലം രണ്ട് ദിവസം കാണാതിരുന്നത് നായ് യെ അസ്വസ്ഥനാക്കി. ജോസ് ചേട്ടനും നായ് കുട്ടിയും തമ്മിലുള്ള
സ്നേഹപ്രകടനം ആരെയും അത്ഭുതപ്പെടുത്തും .
ആപത്തിൽ സഹായിച്ച വ്യക്തിയോട് മനുഷ്യർ കാണിക്കത്ത നന്ദിയും സ്നേഹവും ആണ് തെരുവിൽ വളർന്ന ഈ നായ് കാണിക്കുന്നത് എന്ന് ജോസ് ചേട്ടൻ പറയുന്നു.