query_builder Fri Dec 4 2020 3:41 AM
visibility 241

ഒറ്റപ്പാലം: 22 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഒറ്റപ്പാലം
മായന്നൂർ പാലം പരിസരത്തു നിന്നും പോലീസ് പിടികൂടുകയായിരുന്നു. മലപ്പുറം വേങ്ങര സ്വദേശികളായ വാളക്കൂടപണ്ടാരപ്പെട്ടി സിറാജ് (32), കുന്നം പുറം പട്ടയിൽ വീട്ടിൽ സുധീഷ് (32)
എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. വലിയ നാലു ബാഗുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് 22 കിലോ ഉണ്ടെന്നും 15 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നും പോലീസ് അറിയിച്ചു.
പാലക്കാട് സ്വദേശിക്കു കൈമാറാനായി മായന്നൂർ പാലത്തിനു സമീപം റെയിൽവേ ലൈനിനോടു ചേർന്നു കാത്തു നിൽക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.ഇരുവരും ചേർന്ന് തമിഴ്നാട്ടിലെ
അവിനാശിയിൽ നിന്നും കാറിൽ എത്തിച്ചതാണ്.കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പാലം എ എസ് പി ടി കെ വിഷ്ണുപ്രദീപ്, സിഐഎം സുജിത്ത്, അഡീഷണൽ
എസ് ഐ പിഎൽ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.