query_builder Fri Dec 4 2020 4:28 AM
visibility 193
സുൽത്താൻ ബത്തേരി:വനം വന്യജീവി സംരക്ഷണത്തിന് കൈ കോർത്ത് അതിർത്തി സംസ്ഥാനങ്ങളിലെ വനപാലകർ. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനപാലകർ മൂന്ന് സ്ഥാനങ്ങളും കൂടിച്ചേരുന്ന ട്രൈ ജംഗ്ഷൻ മരഗദ്ദയിലെ യോഗത്തിലാണ് ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചത്. വയനാട് വന്യജീവി സങ്കേതം, മുതുമല കടുവ സങ്കേതം, ബന്ദിപ്പൂര് കടുവ സങ്കേതങ്ങളുടെ സംഗമ സ്ഥലമാണ് മരഗദ്ദ. കാട്ടുതീ, നായാട്ട്, മാവോ- നക്സൽ സാനിദ്ധ്യം, വന മേഖലയിലെ ചാരായവാറ്റ്, കാട്ടിലൂടെയുള്ള കള്ളക്കടത്ത്, വന്യ ജീവി സംരക്ഷണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. മൂന്ന് സങ്കേതങ്ങളും ഒറ്റ വനമേഖലയായി കിടക്കുന്നതിനാൽ, ഇക്കാര്യങ്ങളിലെല്ലാം പരസ്പരം വിവരങ്ങൾ കൈമാറാൻ യോഗത്തിൽ തീരുമാനിച്ചു. മുത്തങ്ങ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ കെ പി സുനിൽകുമാർ, തമിഴ്നാട് നെല്ലാക്കോട്ട റേഞ്ച് ഓഫീസർ ശിവകുമാർ, കർണാടക മൂലഹൊളെ റേഞ്ച് ഓഫീസർ മഹാദേവൻ, മുതുമല റേഞ്ച് ഓഫീസർ ദയാനാഥൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.