query_builder Fri Dec 4 2020 5:22 AM
visibility 69
പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 19 വാര്‍ഡില്‍ എരവട്ടൂര്‍ പ്രദേശത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എം. ബിനീഷിന്റെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് പ്രചരണ ബോര്‍ഡുകള്‍ കീറി നശിച്ചത്.സംഭവത്തില്‍ 19-ാം വാര്‍ഡ് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു. വാര്‍ഡില്‍ ബിജെപിയുടെ പ്രചരണ മുന്നേറ്റത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തോടെ രാത്രിയുടെ മറവില്‍ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ അഭിലാഷ് ടി.കെ അധ്യക്ഷത വഹിച്ചു. ടി.എം. മോഹനന്‍, ബിജു.കെ.സോപാനം, എം.കെ. രജീഷ്, ശിവപ്രസാദ്, എം.കെ സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.