query_builder Fri Dec 4 2020 5:34 AM
visibility 89
പേരാമ്പ്ര : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച് വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ പേരാമ്പ്ര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ മുല്ലപ്പള്ളിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പേരാമ്പ്ര സീറ്റ് കോണ്‍ഗ്രസിന് തന്നെയെന്ന് പ്രഖ്യാപിച്ചത്. യു.ഡി.എഫിന് വേണ്ടി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്നും മണ്ഡലം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.