query_builder Fri Dec 4 2020 5:59 AM
visibility 64

കണ്ണൂർ:വീടിനോടു ചേര്‍ന്ന ഷെഡില്‍ വാറ്റുചാരായ നിര്‍മ്മാണം. എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 125 ലിറ്റര്‍ വാഷ് പിടികൂടി. നടുവില്‍ കോട്ടയംതട്ടിലെ തോയന്‍ വീട്ടില്‍ കുമാരന്റെ (47) പേരില്‍ കേസെടുത്തു. കോട്ടയംതട്ട് ഭാഗങ്ങളില്‍ വ്യാപകമായി വാറ്റുചാരായം വില്പന നടത്താറുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് റെയ്ഡ് നടത്തിയത്. റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ കെ. അഹമ്മദ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ കെ.കെ സാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.ബി മുനീര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ മുനീറ മാടാളന്‍ ഡ്രൈവര്‍ ജോജന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.